പാര്‍ട്ടി പ്രവര്‍ത്തനം മതി; ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്കെന്ന് സൂചന

google news
പാര്‍ട്ടി പ്രവര്‍ത്തനം മതി; ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്‍റിന്‍റെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച്‌ കാശ്മീരിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍. പാര്‍ട്ടി ഉത്തരവാദിത്വങ്ങളില്‍ നിന്നും തന്നെ മാറ്റണമെന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും കാണിച്ച്‌ ഷാ ഫൈസല്‍ പാര്‍ട്ടി ഭാരവാഹിക്കള്‍ക്ക് കത്തയച്ചു.

2019 ജനുവരിയിലാണ് ഷാ ഫൈസല്‍ കാശ്മീരില്‍ ജെ.കെ.പി.എം പാര്‍ട്ടി ആരംഭിക്കുന്നതിനായി സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചത്.

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയ ആളാണ് ഷാ ഫൈസല്‍. 2019ല്‍ ജെ.കെ.പി.എം പാര്‍ട്ടി രൂപികരിച്ചതിന് പിന്നാലെ ഇദ്ദേഹം കാശ്മീരില്‍ സജ്ജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും മുസ്ലീങ്ങള്‍ നേരിടുന്ന അവഗണനയക്കെതിരെയും ഷാ ഫൈസല്‍ രംഗത്ത് വന്നിരുന്നു.

ഇതിന് ശേഷം ഹാര്‍വാഡിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തെ പൊതു സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജൂണില്‍ വിട്ടയക്കുകയുമായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഷാ ഫൈസലിനെ വീട്ട് തടങ്കലില്‍ ആക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും ഷാ നല്‍കിയ രാജി സ്വീകരിച്ചിട്ടില്ല.

The post പാര്‍ട്ടി പ്രവര്‍ത്തനം മതി; ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്കെന്ന് സൂചന first appeared on Keralaonlinenews.