കോട്ടയത്ത് വാഹനാപകടം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയത്ത് വാഹനാപകടം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പൊൻകുന്നം-പാലാ സംസ്ഥാന പാതയിൽ കുരുവിക്കൂട് കവലയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.സ്കൂട്ടർ‌ യാത്രികനായിരുന്ന വിളക്കുമാടം ചാത്തൻകുളം സ്വദേശി കരിമ്പേക്കല്ലിൽ അജി (43)യാണ് മരിച്ചത്.കെട്ടിട നിർമാണ തൊഴിലാളിയാണ് അജി. പാലാ ഭാഗത്തേക്ക് വരികയായിരുന്ന കാർ, എതിർദിശയിൽ വന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലിരുന്ന അജി, റോഡിന്‍റെ വശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.മഴ പെയ്ത് റോഡ് മുഴുവൻ നനഞ്ഞ് കിടക്കുന്നതിനായിൽ സ്കൂട്ടർ തെന്നിനീങ്ങിപ്പോയതാണെന്നും നാട്ടുകാർ പറയുന്നുണ്ട്.

The post കോട്ടയത്ത് വാഹനാപകടം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു first appeared on Keralaonlinenews.