24 മണിക്കൂറിനിടെ രാജ്യത്ത് 613 കോവിഡ് മരണം; 24,850 പുതിയ കേസുകള്‍

google news
24 മണിക്കൂറിനിടെ രാജ്യത്ത് 613 കോവിഡ് മരണം; 24,850 പുതിയ കേസുകള്‍

രാജ്യത്തെ കോവിഡ്-19 ബാധിതരുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.613 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 6,73,165 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,44,814 എണ്ണം സജീവ കേസുകളാണെന്നും 4,09,083 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.ജൂലൈ നാലുവരെ 97,89,066 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 2,48,934 സാമ്പിളുകള്‍ പരിശോധിച്ചത് ശനിയാഴ്ചയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,00,064 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,08,082 പേര്‍ രോഗമുക്തി നേടി. 83,311 സജീവ കേസുകളാണുള്ളത്. 8,671 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ തമിഴ്നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. തമിഴ്നാട്ടില്‍ 1,07,001 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,450 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഡല്‍ഹിയില്‍ 97,200 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

The post 24 മണിക്കൂറിനിടെ രാജ്യത്ത് 613 കോവിഡ് മരണം; 24,850 പുതിയ കേസുകള്‍ first appeared on Keralaonlinenews.