കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വെട്ടുകിളി ആക്രമണവും;കാറ്റിന്റെ ദിശ മാറിയതിനാല്‍ ഡല്‍ഹിയില്‍വെട്ടുക്കിളികള്‍ എത്തിയേക്കില്ല

google news
കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വെട്ടുകിളി ആക്രമണവും;കാറ്റിന്റെ ദിശ മാറിയതിനാല്‍ ഡല്‍ഹിയില്‍വെട്ടുക്കിളികള്‍ എത്തിയേക്കില്ല

ഡല്‍ഹിയിലേക്ക് വെട്ടുക്കിളികള്‍ എത്തിയേക്കില്ല. കാറ്റിന്റെ ദിശ മാറിയത് ഡല്‍ഹിക്ക് ഗുണപ്രദമായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രണ്ടാംഘട്ട ആക്രമണമുണ്ടാകുമെന്ന് സൂചനയുണ്ട്. 47,000 ഹെക്ടറില്‍ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷിമന്ത്രാലയം അറിയിച്ചു.


മധ്യപ്രദേശിലെ 12 ജില്ലകളിലായി 8000 കോടിയിലധികം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. രാജസ്ഥാനിലെ 18 ഉം ഉത്തര്‍ പ്രദേശിലെ 17 ഉം ജില്ലകളില്‍ വെട്ടുകിളി ആക്രമണമുണ്ടായി. ഗുജറാത്ത് ,പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും എത്തി.

തുടര്‍ന്ന് ഡല്‍ഹിയിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡല്‍ഹിയില്‍ പച്ചപ്പ് ഏറെയുള്ളതിനാല്‍ വെട്ടു കളികള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും എന്ന് കര്‍ഷകര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ കാറ്റിന്റെ ദിശ മാറിയതിനാല്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.


ഡ്രോണുകള്‍, ഫയര്‍ ടെന്‍ഡറുകള്‍, സ്‌പ്രേയറുകള്‍ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടര്‍ ഭൂമിയില്‍ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. മരുന്നടിക്കാന്‍ കൂടുതല്‍ ഡ്രോണുകള്‍ക്കായി കരാര്‍ ക്ഷണിച്ചിട്ടുണ്ട്.

ആക്രമണം തടയാന്‍ വെട്ടുകിളി മുന്നറിയിപ്പ് ഓര്‍ഗനൈസേഷന്റെ 50 സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ സജീവമായുണ്ട്. വെട്ടുകിളികള്‍ ദിവസത്തില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കും.


ഒരു ചതുരശ്ര കിലോമീറ്റര്‍ കൂട്ടത്തില്‍ നാലുകോടി വെട്ടുകിളികളുണ്ടായേക്കും. ഇവയ്ക്ക് ഒറ്റദിവസം കൊണ്ട് 35000 പേരുടെ ഭക്ഷണം നശിപ്പിക്കാനാകും. 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വന്ന വെട്ടുകിളി ആക്രമണം ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.

The post കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വെട്ടുകിളി ആക്രമണവും;കാറ്റിന്റെ ദിശ മാറിയതിനാല്‍ ഡല്‍ഹിയില്‍വെട്ടുക്കിളികള്‍ എത്തിയേക്കില്ല first appeared on Keralaonlinenews.

Tags