അമ്മമാരെ നഷ്ടപ്പെടുന്ന കുട്ടികളും കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന മാതാക്കളും; തല കുമ്പിട്ട് ഇരിക്കേണ്ട അവസ്ഥയാണെന്ന് കപില്‍ സിബല്‍

google news
അമ്മമാരെ നഷ്ടപ്പെടുന്ന കുട്ടികളും കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന മാതാക്കളും; തല കുമ്പിട്ട് ഇരിക്കേണ്ട അവസ്ഥയാണെന്ന് കപില്‍ സിബല്‍

റെയില്‍വേ സ്റ്റേഷനില്‍ മരിച്ചു കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ കുഞ്ഞ് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബീഹാറിലെ മുസഫര്‍പൂരില്‍ നടന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്തത്തില്‍ പെടുന്നവരല്ലേ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ചോദിച്ചു. നമ്മള്‍ ഈ സംഭവത്തില്‍ നാണക്കേടുകൊണ്ട് തലകുനിച്ച് ഇരിക്കേണ്ടവരാണെന്നും അദ്ദേഹം കുറിച്ചു.

‘ഇതര സംസ്ഥാന തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്തത്തില്‍ പെടില്ലേ? മരിച്ച കുടിയേറ്റ തൊഴിലാളിയായ അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മകന്‍, ദാഹവും വിശപ്പും മൂലം കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന മാതാക്കള്‍, ശ്രമിക് പ്രത്യേക തീവണ്ടികളില്‍ വെള്ളമില്ല, ഭക്ഷണമില്ല. ദുര്‍ഗന്ധം വമിക്കുന്ന ശൗചാലയങ്ങളും തിങ്ങിനിറഞ്ഞ ബോഗികളും. ഇതൊക്കെ കാണുമ്പോള്‍ നമ്മള്‍ നാണക്കേടുകൊണ്ട് തല താഴ്ത്തി ഇരിക്കേണ്ടതുണ്ട്.’ അദ്ദേഹം കുറിച്ചു.

The post അമ്മമാരെ നഷ്ടപ്പെടുന്ന കുട്ടികളും കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന മാതാക്കളും; തല കുമ്പിട്ട് ഇരിക്കേണ്ട അവസ്ഥയാണെന്ന് കപില്‍ സിബല്‍ first appeared on Keralaonlinenews.

Tags