മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
Mar 20, 2023, 18:51 IST
ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 900ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.മാവേലിക്കര ചൂനാട്ശ്രീശിവംവീട് സിദ്ധാർഥ് ശിവകുമാർ (27) ആണ് പിടിയിലായത്.
ഇയാളുടെ പേരിൽ എക്സൈസ് ഇൻസ്പെക്ടർ ഷഫീക്കും പാർട്ടിയും എൻ.ഡി പി.എസ്. കേസ് എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം.സുനിൽ കുമാർ എം.എ.സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.ഷാഫി എന്നിവർ പങ്കെടുത്തു.
tRootC1469263">.jpg)


