സതീശന് പാച്ചേനിയുടെ നില അതീവഗുരുതരം


കണ്ണൂര് : കെ.പി.സി.സിഅംഗവും മുന് കണ്ണൂര് ഡി.സി. സി അധ്യക്ഷനുമായ സതീശന് പാച്ചേനിയുടെ നില അതീവഗുരുതരമായി തുടരുന്നു. തലച്ചോറില് രക്തസ്രാവമുണ്ടായതിനെ തുടര്ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര് ചാലയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല് കോളേജില് നിന്നും വിരമിച്ച വിദഗ്ദ്ധ ഡോക്ടര്മാരുടെതടക്കമുള്ള നിര്ദ്ദേശ പ്രകാരം ചികിത്സ തുടരുകയാണ്.
വെന്റിലേറ്ററില് തുടരുന്ന പാച്ചേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കെ.പി.സി.സി അധ്യക്ഷന് കെ.സുധാകരന് എന്നിവരടക്കമുള്ള നേതാക്കളെത്തിയിരുന്നു. കണ്ണൂര് ഡി.സി.സി അധ്യക്ഷന് മാര്ട്ടിന് ജോര്ജ് ഉള്പ്പെടെയുള്ള നേതാക്കള് ആശുപത്രിയിലുണ്ട്.
Tags

കാട്ടാന ആക്രമണം; കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് മനുഷ്യജീവന് കുരുതി കൊടുക്കുന്നുവെന്ന് കെ.സുധാകരന് എംപി
ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന് കുരുതി കൊടുത്തത് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില് രണ്ടു സര്ക്കാരുകളും പരാജയപ്പെട്ടെന്നും കെപിസിസി പ്രസിഡന

ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി.പി.എം നേതാക്കള് ഉള്പ്പെടെ 10,012 പേര്ക്കെതിരെ കേസെടുത്തു പൊലിസ് , പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ കണ്ണൂരിലെ പൊലിസ് നടപടിയിൽ സി.പി.എം നേതൃത്വത്തിന് അമർഷം
ഹൈക്കോടതി ഉത്തരവിനെ ഭയന്ന് കണ്ണൂരിലെ പൊലിസ് സി.പി.എം നേതാക്കൾക്കെതിരെ കൂട്ടത്തോടെ കേസെടുത്തത് വിവാദമാകുന്നു. കണ്ണൂർ നഗരത്തിൻ്റെ ഹൃദയഭാഗമായ ഹെഡ്പോസ്റ്റ് ഓഫീസിന് മുൻപിൽ