പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
Sep 26, 2025, 14:31 IST
ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്
ഇടുക്കി: പീരുമേട് സബ് ജയിലില്‍ പ്രതി തൂങ്ങി മരിച്ചു. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. പോക്‌സോ കേസിലെ പ്രതി ആണ്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്.
2024ൽ കുമളി സ്റ്റേഷനിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞ് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ സഹ തടവുകാർ പുറത്ത് പോയ സമയതാണ് ജീവനൊടുക്കിയത്.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
tRootC1469263">.jpg)


