പ്രധാനമന്ത്രി മോദിയുടെ സന്ദർശനം : ട്രെയിൻ സമയങ്ങളിൽ മാറ്റം
Apr 22, 2023, 09:42 IST
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊട്ടുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമെ സർവീസ് നടത്തൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം - ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.
tRootC1469263">.jpg)


