വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം : സമസ്ത നേതാവിനെതിരെ കേസ്

samasta

തിരുവനന്തപുരം :സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം തേടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും റിപ്പോര്‍ട്ട് നല്‍കണം. അതിനിടെ,  നേതാവിനെതിരെ ഗവർണർ അടക്കം രംഗത്തുവന്നിരുന്നു. 

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികത്തില്‍ പുരസ്കാരം വാങ്ങാന്‍ വേദിയിലെത്തിയ പെണ്‍കുട്ടിയെ   സ്ത്രീയായതിന്റെ പേരില്‍ ഇറക്കിവിട്ട സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നി‍രുന്നു.

Tags