പാച്ചേനിയുമായി വാക്കുകള്‍ക്കതീതമായ സഹോദരബന്ധം: കടന്നപ്പള്ളി
Oct 27, 2022, 20:03 IST


കണ്ണൂര്‍: കണ്ണൂരിലെ യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയോടെ സജീവസാന്നിധ്യമാണ് സതീശന്‍ പാച്ചേനി നല്‍കിയതെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നിറഞ്ഞ ആത്മാര്‍ത്ഥതയോടെ തന്റെ രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു മുന്‍പോട്ടു പോകാനുള്ള പ്രതിബദ്ധത പുലര്‍ത്തിയതാണ് അദ്ദേഹത്തിന്റെ സംഘടന ബോധം.രണ്ടു തവണ ഞങ്ങള്‍ കണ്ണൂരില്‍ മത്സരം രംഗത്ത് ഉണ്ടായിരുന്നപ്പോഴും നിലനിന്നിരുന്ന സൗഹൃദ സാഹോദര്യതുല്യമായ ബന്ധം സൂക്ഷിക്കപ്പെട്ടു .
രാഷ്ട്രീയത്തില്‍ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ള സമയം നിലനില്‍കുമ്പോഴാണ് മരണത്തിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി കടന്നുവന്നത് വാക്കുകള്‍ക്കതീതമായ ദുഃഖത്തോടെ പാച്ചേനി ആദരാഞ്ജലികളര്‍പ്പിക്കുന്നതായി കടന്നപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.