മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനി ശേഖര്‍ അന്തരിച്ചു


മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖര്‍. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45 വര്‍ഷത്തോളം വിവിധ പദവികളില്‍ പൊതുരംഗത്ത് സേവനമനുഷ്ഠിച്ചു. പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ പഠനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങള്‍ ആനി ശേഖറിന്റെ സംഭാവനയില് പ്രധാനപ്പെട്ടതാണ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3 30ന് നടക്കും
Tags

കാട്ടാന ആക്രമണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യജീവന് കുരുതി കൊടുക്കുന്നുവെന്ന് കെ.സുധാകരന് എംപി
ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന് കുരുതി കൊടുത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്നും മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ രണ്ടു സര്‍ക്കാരുകളും പരാജയപ്പെട്ടെന്നും കെപിസിസി പ്രസിഡന

ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ കേസെടുത്തു പൊലിസ് , പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ കണ്ണൂരിലെ പൊലിസ് നടപടിയിൽ സി.പി.എം നേതൃത്വത്തിന് അമർഷം
ഹൈക്കോടതി ഉത്തരവിനെ ഭയന്ന് കണ്ണൂരിലെ പൊലിസ് സി.പി.എം നേതാക്കൾക്കെതിരെ കൂട്ടത്തോടെ കേസെടുത്തത് വിവാദമാകുന്നു. കണ്ണൂർ നഗരത്തിൻ്റെ ഹൃദയഭാഗമായ ഹെഡ്പോസ്റ്റ് ഓഫീസിന് മുൻപിൽ