കന്നട നടി ചേതന രാജിന്റെ മരണം; ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍, ക്ലിനിക്കിനെതിരെ കേസ്


പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം അന്തരിച്ച കന്നട നടി ചേതന രാജിന്റെ മരണത്തില്‍ ബംഗ്ലൂരുവിലെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയ ചെയ്യുന്നതിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യ്തത്.
ചികിത്സാപ്പിഴവാണ് നടിയുടെ മരണ കാരണമായതെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കില്‍ ഐഎംഎ മാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങളോ, അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള തീവ്രപരിചരണ സംവിധാനളോ ഇല്ല. സംഭവത്തില്‍ ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലും കരളിലും വെള്ളം കെട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags

മാസപ്പടി കേസിന്റെ ലക്ഷ്യം താനാണ്, മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? ; മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണക്കെതിരായ മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിന്റെ ജിഎസ്ടിയു