ലാമ്പ് ചോപ്‌സ് തയാറാക്കാം ...കൊതിപ്പിക്കും രുചിയിൽ

lampchops
lampchops

>വേണ്ട ചേരുവകൾ
.മട്ടൻ ചോപ്‌സ് – ഒരു കിലോ
.ഗരംമസാലപ്പൊടി – രണ്ടു വലിയ സ്പൂൺ
ജീരകം പൊടി – ഒരു വലിയ സ്പൂൺ
കടുക് – ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
.എണ്ണ – കാൽ കപ്പ്
.സവാള – രണ്ട് ഇടത്തരം, കനംകുറച്ച് അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് വലിയ അല്ലി, ചതച്ചത്
വറ്റൽമുളക് – മൂന്ന് പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട് പൊടിയായി അരിഞ്ഞത്
.തേങ്ങാപ്പാൽ – ഒന്നര കപ്പ്
ബീഫ് സ്റ്റോക്ക് – ഒരു കപ്പ്
.പീസ് – 200 ഗ്രാം
.മല്ലിയില അരിഞ്ഞത് – അരക്കപ്പ്

tRootC1469263">

> പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ചോപ്‌സ് എടുത്തു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙ഒരു വലിയ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചോപ്‌സ് അല്പാല്പം വീതം ചേർത്തു ബ്രൗൺ നിറത്തിലാക്കിയെടുക്കണം.
∙അതേ പാനിൽ തന്നെ ബാക്കിയുള്ള എണ്ണയും ചൂടാക്കി നാലാമത്തെ ചേരുവ ചെറു തീയിൽ വച്ചു തുടരെ ഇളക്കി വഴറ്റുക. സവാള മൃദുവാകുമ്പോൾ വറുത്ത ചോപ്സും ചേർത്തിളക്കണം.
∙ഇതിലേക്കു തേങ്ങാപ്പാലും സ്റ്റോക്കും ചേർത്തു ചെറുതീയിൽ മൂടിവച്ചു് വേവിക്കുക. നന്നായി വെന്ത ശേഷം അടപ്പു മാറ്റി പീസും ചേർത്തിളക്കി വേവിച്ചു വാങ്ങുക.
∙മല്ലിയില അരിഞ്ഞതു വിതറി വിളമ്പുക.

Tags