നല്ല പൂപോലുള്ള ഇടിലി ഉണ്ടാക്കുന്നത് പഠിച്ചാലോ ?
ഇടിലി അരി ഒന്നര കപ്പ് എടുത്തു മൂന്നാല് മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തു എടുക്കുക …കുതിർത്തു എടുത്ത അരി മിക്സിയിൽ അരച്ച് എടുക്കുക അരയ്ക്കുമ്പോൾ അധികം പേസ്റ്റ് ആകാതെ അല്പം തരിയോടു കൂടി അരയ്ക്കാൻ ശ്രദ്ധിക്കാം ( ഇത് കടകളിൽ വാങ്ങാൻ കിട്ടും നീളം കുറഞ്ഞ ചെറിയ അരി ആയിരിക്കും ഇത് ..ഇനി ഇടിലി അരി ഇല്ലെങ്കിൽ പച്ചരി എടുക്കുക .
ഇനി മുക്കാൽ കപ്പ് ഉഴുന്ന് എടുത്തു നന്നായി തിരുമ്മി കഴുകി രണ്ടു മണിക്കൂർ നേരം കുതിർത്തു എടുത്തിട്ട് മിക്സിയിൽ നന്നായി അരച്ച് എടുക്കുക …ഉഴുന്ന് നല്ലപോലെ അരയണം …ഉഴുന്ന് അരയ്ക്കുമ്പോൾ കൂടെ ഒരു പതിനഞ്ചു ഉലുവ കൂടി കുതർത്തിയതും നാലഞ്ച് ടിസ്പൂൺ ചോറും ചേർത്ത് അരയ്ക്കാം ( വെള്ള അരിയുടെ ചോറ് ആണ് നല്ലത് ഉലുവ കൂടരുത് ഇടിലി കയ്ക്കും കൂടിയാൽ ) അരയ്ക്കാൻ ആവശ്യമായ വെള്ളം ഉഴുക്ക് കുതിര്താൻ ഇട്ട വെള്ളം തന്നെ ആവശ്യത്തിനു ഉപയോഗിക്കാം.
അതിനുശേഷം അരച്ചെടുത്ത ഉഴുന്നും അരിയും കൂടി നന്നായി മിക്സ് ചെയ്തു എടുക്കാം ആവശ്യത്തിനു വെള്ളം ചേർത്ത് മിക്സ് ചെയ്യുക ഇടിലി പാകം അറിയാലോ ദോശ മാവിനെക്കാളും കുറവ് വെള്ളം മതി ഇടിലിക്കു തിക്കയിട്ടുള്ള മാവ് ആയിരിക്കണം..നന്നായി കൈകൊണ്ടു തന്നെ മിക്സ് ചെയ്യുക ഇനി ഈ മിക്സ് നാലഞ്ച് മണിക്കൂർ നേരം ഇതൊന്നു പുളിക്കാൻ വയ്ക്കാം ഒരുപാട് പുളിയ്ക്കണ്ട ചെറിയ പുളിപ്പ് മതി .
മാവ് നല്ല സോഫ്റ്റ് ആയശേഷം ഇത് എടുത്തു പാകത്തിന് ഉപ്പു ചേർത്ത് ഒന്ന് പതുക്കെ ഇളക്കാം …അതിനു ശേഷം ഇടിലി ചെമ്പിന്റെ തട്ട് എടുത്തു ലേശം എണ്ണ തടവി ഇതിലേയ്ക്ക് മാവ് കോരിയൊഴിച്ച് ആവിയിൽ ചുട്ടെടുക്കാം …നല്ല തീയിൽ തന്നെ ഇത് വേവണം …ഇടിലി നന്നായി വെന്തു കഴിഞ്ഞു ചൂടാറുമ്പോൾ ഒരു ടിസ്പൂൺ ഉപയോഗിച്ച് തട്ടിൽ നിന്നും അടർത്തി മാറ്റാം.
നല്ല സോഫ്റ്റ് ഇടിലി തയ്യാർ
ഇത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക
ഒരു കാര്യം ശ്രദ്ധിക്കണം ഇടിളിയ്ക്ക് മാവ് അരയ്ക്കുമ്പോൾ അരിയും ഉഴുന്നും വേറെ വേറെ അരയ്ക്കണം അരി അല്പം തരിയോടു കൂടിയും ഉഴുന്ന് നല്ല പേസ്റ്റ് പോലെയും അരയ്ക്കണം
.jpg)

