നടൻ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു


ബെംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവിൽ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്.
1987-ൽ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാർ, വിഷ്ണുവർധൻ, അനന്ത്‌നാഗ്, അംബരീഷ് തുടങ്ങിയ കന്നഡ സിനിമയിലെ പ്രതിഭകൾക്കൊപ്പം അഭിനയിച്ചു. ഉദ്ഭവ, അമൃതബിന്ദു, കർമ, അഗ്നിപർവ്വ, ടൈഗർ പ്രഭാകർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.
ഏതുവേഷവും അനായാസമായി കൈകാര്യംചെയ്യുന്ന നടനായിരുന്നു അദ്ദേഹം. അഭിനയത്തോടൊപ്പം ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു. ബെംഗളൂരുവിലെ രാജാജി നഗറിൽ പ്രവർത്തിച്ചിരുന്ന സ്റ്റുഡിയോ പ്രസിദ്ധമാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉദയ് സജീവമായിരുന്നു. തീരദേശ ജില്ലകൾ കേന്ദ്രീകരിച്ച് ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു

Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്

കണ്ണൂരിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി ; പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധന