ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിനിടെ 1.11 ലക്ഷം പേര്‍ക്ക് കോവിഡ്
സിയൂള്‍: ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്ബത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്ബ് പ്രതിദിനം 1.95 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒമിക്രോണിന്റെയും ഉപവകഭേദമായ ബിഎ2വിന്റെയും വ്യാപനമാണ് ദക്ഷിണ കൊറിയയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത്. മാര്‍ച്ച് പകുതിയോടെ ഇവയുടെ വ്യാപന തോത് കുറഞ്ഞുവരി കയാണെന്നാണ് അധികൃതരുടെ നിഗമനം. 166 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21,520 ആയി. നിലവില്‍ ഗുരുതരാവസ്ഥയില്‍ 808 പേരാണുള്ളത്.
രാജ്യത്ത് ജനസംഖ്യയുടെ 86.6 ശതമാനം ആളുകളും വാക്സിന് സ്വീകരിച്ചവരാണെന്നും ആകെ ജന സംഖ്യയുടെ 64.4 ശതമാനം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.