ദക്ഷിണ ചൈനാ കടലിലേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍ എത്തുന്നു
Jul 4, 2020, 15:39 IST
തര്‍ക്കം തുടരവേ ദക്ഷിണ ചൈന കടലിലേക്ക് കൂടുതല്‍ യുദ്ധ കപ്പലുകള്‍ അയച്ച് അമേരിക്ക. രണ്ട് വിമാന വാഹനി കപ്പലുകളാണ് ദക്ഷിണ ചൈനാ കടലിലേക്ക് പുറപ്പെട്ടതെന്ന് യുഎസ് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
യുഎസ്എസ് റൊണാള്‍ഡ് റീഗന്, യുഎസ്എസ് നിമിറ്റ്സ് എന്നീ വിമാന വാഹനി കപ്പലുകളാണ് ഇനി മുതല്‍ ദക്ഷിണ ചൈനാ കടലില്‍ പരിശീലനം നടത്തുക. ചൈന സൈനീക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യുഎസ് സേനയും ദക്ഷിണ ചൈന കടലില്‍ പരിശീലനം നടത്താന്‍ ഒരുങ്ങുന്നത്.
The post ദക്ഷിണ ചൈനാ കടലിലേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍ എത്തുന്നു first appeared on Keralaonlinenews.