640 മില്യൺ വോട്ടുകൾ ഒറ്റ ദിവസത്തിൽ ഇന്ത്യ എണ്ണി, അമേരിക്കയിൽ ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്നു ; ഇലോൺ മസ്ക്

elon musk
elon musk

വാഷിങ്ടൺ: തിരഞ്ഞെടുപ്പ് നടന്ന കാലിഫോർണിയയിലെ വോട്ടെണ്ണൽ പ്രക്രിയ വൈകിയതിൽ പ്രതികരണവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. 19 ദിവസമായി കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് നടന്നിട്ട്. എന്നിട്ടും ഫലം പുറത്ത് വരാത്തതിലാണ് മസ്കിന്റെ ഈ പ്രതികരണം. 640 മില്യൺ വോട്ടുകൾ ഒറ്റ ദിവസത്തിൽ തന്നെ ഇന്ത്യയിൽ എണ്ണിയെന്നും അമേരിക്കയിൽ ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മസ്കിന്റെ പ്രതികരണം, ഇന്ത്യയിലെ കൗണ്ടിങ്ങിനെ സംബന്ധിക്കുന്ന പോസ്റ്റ് കൂടി ഷെയർ ചെയ്താണ്. ഇമോജിയോട് കൂടിയാണ് മസ്കിന്റെ പോസ്റ്റ്. കാലിഫോർണിയയിലെ 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞുവെങ്കിലും ഫലപ്രഖ്യാപനം ഏറെ വൈകുകയാണ്. നേരത്തെ വോട്ടിങ് യന്ത്രങ്ങൾക്കെതിരെയും ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.

Tags