യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും ; 16 മരണം

google news
yeman

യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്നത്.

നടപടി തുടരുമെന്ന് ക‍ഴിഞ്ഞ ദിവസം പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്‍റെ ഗാസ അധിനിവേശത്തിനെതിരെ ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ഇടപെടലാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അതിനിടെ അമേരിക്ക തങ്ങളുടെ പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണെന്ന് ഇറാഖും സിറിയയും മുന്നറിയിപ്പ് നല്‍കി.

Tags