‘യുക്രെയ്‌നിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് കൂടുതൽ ആക്രമണങ്ങൾ നടത്തും’ ; പുടിൻ
യുക്രെയ്‌നിൽ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതിന് റഷ്യയ്‌ക്കെതിരെ ‘അന്താരാഷ്ട്ര കുറ്റകൃത്യം’ എന്ന വിമർശനം ഉയർന്നതോടെ കൂടുതൽ ആക്രമണങ്ങൾ നടത്താനൊരുങ്ങി പുടിൻ. പരീക്ഷണാത്മക ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നാണ് ഇപ്പോൾ പുടിൻ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ, റഷ്യയുടെ കൈവശം ”വിരലിലെണ്ണാവുന്ന” അതിവേഗ ബാലിസ്റ്റിക് മിസൈലുകളെയൊള്ളു എന്ന അമേരിക്കയുടെ അവകാശവാദത്തെ റഷ്യ തള്ളിക്കളഞ്ഞു. യുദ്ധത്തില്‍ എതിരാളിക്ക് എതിരെ തൊടുത്തുവിടാന്‍ തങ്ങളുടെ കൈവശമുള്ള ബാലിസ്റ്റിക് മിസൈലുകള്‍ തന്നെ ധാരാളമെന്ന് പുടിന്‍ വ്യക്തമാക്കി. യുദ്ധ സമയത്ത് ഇത്തരം മിസൈലുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത് തുടരുമെന്നും സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ സജ്ജമാണെന്നും റഷ്യൻ പ്രസിഡന്റ് അറിയിച്ചു.