ലു​ഹാ​ൻ​സ്കി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ 28 പേ​ർ കൊ​ല്ല​പ്പെ​ട്ടു

google news
khughu

മോ​സ്കോ : റ​ഷ്യ ആ​ധി​പ​ത്യം നേ​ടി​യ പ്ര​ദേ​ശ​മാ​യ ലു​ഹാ​ൻ​സ്കി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടെ 28 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. യു.​എ​സ് നി​ർ​മി​ത ഷെ​ൽ ലു​ഹാ​ൻ​സ്ക് മേ​ഖ​ല​യി​ലെ ലി​സി​ചാ​ൻ​സ്കി​ൽ ബേ​ക്ക​റി​യി​ലും റ​സ്റ്റാ​റ​ന്റി​ലു​മാ​ണ് പ​തി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. കെ​ട്ടി​ടാ​വ​ശി​ഷ്ട​ത്തി​നി​ട​യി​ൽ​നി​ന്ന് പ​ത്തു​പേ​രെ ര​ക്ഷി​ച്ചു. കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ തി​ര​ച്ചി​ൽ തു​ട​രു​ന്നു. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ യു​ക്രെ​യ്ൻ ചെ​റു​ത്തു​നി​ൽ​ക്കു​ന്നു. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രെ കൊ​ല്ലാ​ൻ യു​ക്രെ​യ്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണോ എ​ന്ന് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ചി​ന്തി​ക്ക​ണ​മെ​ന്ന് റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന് ര​ണ്ടു വ​ർ​ഷ​മാ​വു​ക​യാ​ണ്. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​ഷ്യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. യു​ക്രെ​യ്ന്റെ 18 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് ഇ​തി​ന​കം റ​ഷ്യ ആ​ധി​പ​ത്യം നേ​ടി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Tags