അഭിപ്രായ സര്‍വേകളില്‍ നേരിയ മുന്‍തൂക്കം നേടി ട്രംപ്
കമല ഹാരിസിനെ രണ്ട് പോയിന്റിന് പിന്നിലാക്കാന്‍ ട്രംപിന് സാധിച്ചിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് ട്രംപും കമലയും കാഴ്ചവെക്കുന്നത്. പരസ്പരം വിമര്‍ശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലവും മാറി മറിയുകയാണ്.
ഏറ്റവും ഒടുവിലായി പുറത്തുവന്ന വാള്‍സ്ട്രീറ്റ് ജേണല്‍ വോട്ടെടുപ്പ് സര്‍വെ ഫലം ട്രംപ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.
ബൈഡന്റെ പകരക്കാരിയായി കമല സ്ഥാനാര്‍ത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന മുന്‍ പ്രസിഡന്റ് ഇപ്പോള്‍ മുന്നേറുന്നുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടികാട്ടുന്നത്. ഹാരിസിനേക്കാള്‍ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് സര്‍വെ ഫലം വിവരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് 47 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഡൊമാക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് 45 ശതമാനമാണ് വോട്ട് ലഭിച്ചത്. അതായത് കമല ഹാരിസിനെ രണ്ട് പോയിന്റിന് പിന്നിലാക്കാന്‍ ട്രംപിന് സാധിച്ചിരിക്കുകയാണ്.