ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും സ്കൂളില്‍ നിന്നും പുറത്താക്കും ; ട്രംപ്
Dec 24, 2024, 06:43 IST
ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കയുടെ ഔദ്യോഗിക നയമാണെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ ആണും പെണ്ണും മതിയെന്നും ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും സ്കൂളില്‍ നിന്നും പുറത്താക്കുമെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കയുടെ ഔദ്യോഗിക നയമാണെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫിനിക്സില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ വിദ്വേഷ പ്രസംഗം.
കായിക മത്സരങ്ങളില്‍ സ്ത്രീകളുടെ ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും കുട്ടികളുടെ ചേലാകര്‍മ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി. മുന്‍പും ട്രംപ് സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്