റഷ്യയില്‍ നിന്നുള്ള ഭീഷണി ; ബങ്കറുകള്‍ സജ്ജമാക്കി ജര്‍മ്മനി

germany
germany

പല കെട്ടിടങ്ങളും ബങ്കറുകളാക്കി മാറ്റുകയാണ്.

റഷ്യയില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്കിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിച്ച് ജര്‍മ്മനി. മെട്രോ സ്റ്റേഷനുകള്‍ എയര്‍ റെയ്ഡ് ഷെല്‍ട്ടറുകളായി പരിഗണിച്ചു കൊണ്ടാണ് ജര്‍മ്മനി സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇതിനായി പല കെട്ടിടങ്ങളും ബങ്കറുകളാക്കി മാറ്റുകയാണ്. ഇവിടങ്ങളിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതിനായുള്ള ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ, പൊതുബങ്കറുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. 2007ല്‍ ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, റഷ്യയുടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളും മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഭീഷണികളും ജര്‍മ്മനിയില്‍ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഫെഡറല്‍ ഓഫീസ് ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്റെ കണക്കനുസരിച്ച് 579 പൊതു ഷെല്‍ട്ടറുകള്‍ മാത്രമേ രാജ്യത്ത് ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. 8.44 കോടി ജനങ്ങളുള്ള രാജ്യത്ത് 5,00,000 പേരെ മാത്രമേ ഈ ഷെല്‍ട്ടറുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വലിയ രീതിയിലുള്ള ബങ്കര്‍ ശൃംഖല പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ ഹോം ഷെല്‍ട്ടറുകളെയാണ് നിലവില്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. 

Tags