ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

baltimore

ബാള്‍ട്ടിമോര്‍: യു.എസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ പടുകൂറ്റൻ ക്രെയിൻ കൊണ്ടുവന്നാണ് പാലത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നത്. 1000 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഇത്. 400 ടണ്‍ ശേഷിയുള്ള മറ്റൊരു ക്രെയിനും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

തകര്‍ന്ന പാലത്തിന്റെ ലോഹഭാഗങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കാനാണ് ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഒപ്പം, പാലത്തില്‍ ഇടിച്ച ദാലി എന്ന ചരക്കുകപ്പലും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇവ നീക്കം ചെയ്താൽ മാത്രമേ ബാൾട്ടിമോർ തുറമുഖത്തേക്ക് വരാനും അവിടെനിന്ന് പോകാനും കപ്പലുകൾക്ക് കഴിയൂ.പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനെത്തിയ ക്രെയിനുകള്‍ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തുന്നത്. 

Tags