ഗസ്സ യുദ്ധം ; മരണം 35000ത്തിനടുത്ത്, 78,514 പേർക്ക് പരിക്കേറ്റു

google news
gaa
ഗസ്സ സിറ്റിയിലെ സൈത്തൂൻ ഭാഗത്ത് 10 വീടുകൾ ഇസ്രായേൽ ബോംബിട്ട് തകർത്തു.

ഗസ്സ: 24 മണിക്കൂറിനിടെ 60 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,904 ആയി. 78,514 പേർക്ക് പരിക്കേറ്റു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 498  ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗസ്സ സിറ്റിയിലെ സൈത്തൂൻ ഭാഗത്ത് 10 വീടുകൾ ഇസ്രായേൽ ബോംബിട്ട് തകർത്തു. ദക്ഷിണ ലബനാനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.

അതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ വിമർശിച്ച് ഇസ്രായേൽ മന്ത്രി രംഗത്തെത്തി. ഹമാസ് ബൈഡനെ സ്നേഹിക്കുന്നുവെന്ന് സുരക്ഷ മന്ത്രി ഇറ്റാമർ ബെൻഗ്വിർ പറഞ്ഞു. യു.എസ് ഇസ്രായേലിന് ആയുധ വിതരണം നിർത്തിയതിലാണ് പ്രതിഷേധം.

Tags