ശരീരം മദ്യം ഉത്പാദിപ്പിക്കുന്നു! ഓട്ടോ ബ്ര്യൂവറി സിൻഡ്രോം അപൂർവ അവസ്ഥയുമായി അമ്പതുകാരി

women angry

ശരീരം തനിയെ  ആൽക്കഹോൾ   ഉത്പാദിപ്പിക്കുക. കേട്ടിട്ടുണ്ടോ ഇത്തരമൊരു രോഗത്തെക്കുറിച്ച്?  ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് ഈ അപൂർവ അവസ്ഥയ്ക്ക് പറയുന്നത്. ഇപ്പോൾ ഇതാ   കാനഡയിൽ നിന്നൊരു സ്ത്രീക്ക് ഈ രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്  . ടൊറന്റോ, മൗണ്ട് സിനായ് സർവകലാശാലകളിലെ ഡോക്ടർമാരാണ് യുവതിക്ക് ഈ രോ​ഗം സ്ഥിരീകരിച്ചത്. 

രണ്ടുവർഷത്തോളമായി പകൽസമയങ്ങളിൽപ്പോലും കടുത്ത ഉറക്കക്ഷീണവും, അവ്യക്തമായ സംസാരവുമൊക്കെയായാണ് ജീവിച്ചത്. മദ്യപിച്ചില്ലെങ്കിൽപ്പോലും രക്തത്തിലും ശ്വാസത്തിലും ആൽക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു .വയറിലുള്ള ഒരുതരം ഫം​ഗിയാണ് ഇവരുടെ ശരീരത്തിൽ ആൽക്കഹോൾ ഉത്പാദനത്തിന് കാരണമാകുന്നത്. 

ആദ്യകാലത്ത് ഒഴിവുസമയങ്ങളിൽ വൈൻ കുടിക്കുന്ന ശീലമുണ്ടായിരുന്ന യുവതി  പിന്നീടത് നിർത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അടിക്കടി മൂത്രാശയ അണുബാധയും ​ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങളും നേരിട്ടിരുന്നു. 

 കനേഡിയൻ മെഡ‍ിക്കൽ അസോസിയേഷൻ ജേർണലിൽ അമ്പതുകാരിയായ ഈ യുവതിയുടെ കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മധുരമാർന്നതും അന്നജമടങ്ങിയതമായ ആഹാരപദാർഥങ്ങളെ ശരീരം മദ്യമാക്കിമാറ്റുന്ന അപൂർവ അവസ്ഥയാണ് ഓട്ടോ ബ്ര്യൂവറി സിൻഡ്രോം. മദ്യപിക്കാതെതന്നെ മദ്യപിച്ചതുപോലുള്ള അവസ്ഥയിലൂടെ കടന്ന് പോകുന്നു എന്നതാണ് ഈ രോഗത്തിന്റെ അവസ്ഥ. 

Tags