തെഹ്‌റാനിലെ നിയമകാര്യ കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ കൊല്ലപ്പെട്ടു
Jan 19, 2025, 19:19 IST
തെഹ്റാൻ: തലസ്ഥാനമായ തെഹ്‌റാനിലെ നിയമകാര്യ കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ ഇറാനിയൻ സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന ജസ്റ്റിസുമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ആയുധധാരിയായ ഒരു അജ്ഞാതനാണ് കൊല നടത്തിയതെന്നും ശനിയാഴ്ച പുലർച്ചെ വെടിയുതിർത്ത ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
കോടതിയുടെ വ്യത്യസ്‌ത ബ്രാഞ്ച് അധ്യക്ഷൻമാരായ ഹുജ്ജത്ത് അൽ ഇസ്‌ലാം റാസിനി, ഹുജ്ജത്ത് അൽ ഇസ്‌ലാം വൽ മുസ്‌ലിമീൻ മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്.
ദേശീയ സുരക്ഷ, ചാരവൃത്തി, ഭീകരവാദം എന്നിവക്കെതിരായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്നവാരണ് കൊല്ലപ്പെട്ട ജഡ്ജിമാരെന്നും ഇരുവരും ധൈര്യവും അനുഭവപരിചയവുമുള്ളവരായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.