സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക ഗന്ധമെന്ന് റിപ്പോര്‍ട്ട് ; സുരക്ഷിതയെന്ന് നാസ
ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി എത്തിയ പ്രോഗ്രസ് എംഎസ്-29 എന്ന ബഹിരാകാശ പേടകം റഷ്യന്‍ പര്യവേഷകര്‍ തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്.
ബഹിരാകാശ പര്യവേഷക സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക ഗന്ധമെന്ന് റിപ്പോര്‍ട്ട്. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി എത്തിയ പ്രോഗ്രസ് എംഎസ്-29 എന്ന ബഹിരാകാശ പേടകം റഷ്യന്‍ പര്യവേഷകര്‍ തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോള്‍ ബഹിരാകാശ കേന്ദ്രത്തിനുള്ളില്‍ ദുര്‍ഗന്ധം വ്യാപിക്കുകയായിരുന്നു. മാത്രമല്ല പേടകത്തിനുള്ളില്‍ ജലകണികകള്‍ കണ്ടെത്തുകയും ചെയ്തു.
അപകടസാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉടന്‍തന്നെ വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കണ്‍ട്രോള്‍ സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. സുനിതാ വില്യംസും ബുച്ച് വില്‍മറും ഉടന്‍ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറെടുത്തിരുന്നു.
ബഹിരാകാശ നിലയത്തിലെ വായു ഗുണനിലവാരം സാധാരണ നിലയിലാണെന്ന് നാസ സ്ഥിരീകരിച്ചു. എന്നാല്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ തുടരുകയാണ്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വില്‍മോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. ജൂണ്‍ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാര്‍ മൂലം മടക്ക യാത്ര വൈകിപ്പിക്കുകയായിരുന്നു.