ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

srilanka
srilanka

കൊളംബോ:  പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി ശ്രീലങ്ക. രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതും.

ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.

യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവും ഇടക്കാല പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെയ്ക്കാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. ജനരോഷത്തില്‍ രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായയില്‍ നിന്ന് ഭരണം ഏറ്റെടുത്ത വിക്രമസിംഗെയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമുണ്ടാക്കിയത്.

യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവാണെങ്കിലും സ്വതന്ത്രനായാണ് വിക്രമസിംഗെ ഇക്കുറി മത്സരിക്കുന്നത്. 2022 ലെ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കാമെന്നാണ് വിക്രമസിംഗെയുടെ പ്രതീക്ഷ.

Tags