ചാരക്കേസ് ; ഇറാനിലെ മുന്‍ പ്രതിരോധ മന്ത്രിക്ക് വധശിക്ഷ

iran ex minister

ഇറാനിലെ മുന്‍ പ്രതിരോധമന്ത്രിയും ബ്രിട്ടീഷ് ഇറാനിയന്‍ വംശജനുമായ അലിറേസ അക്ബാരിയെ ബ്രിട്ടീഷ്ചാരസംഘടനയായ എം. 16ന്റെ ചാരനെന്ന ആരോപണത്തെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിച്ചു. ചാരക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു അക്ബാരി. വധശിക്ഷ നടപ്പാക്കുന്നതുവരെ അക്ബാരിയെ ഏകാന്തവാസത്തിലാക്കും.
അതേസമയം ആരോപണം നിഷേധിച്ച അക്ബാരി, കുറ്റസമ്മതം നടത്തണമെന്നാവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ബ്രിട്ടീഷ് വംശജനായ അക്ബാരിയെ വിട്ടയക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് അഭ്യര്‍ത്ഥിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഭര്‍ത്താവിനെ കാണാന്‍ എത്തണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഭാര്യ മറിയം അറിയിച്ചു.

ഇറാന്‍ മിലിട്ടറി ഇന്റലിജന്‍സ് പറയുന്നത് അക്ബാരി ബ്രിട്ടീഷ് ചാരസംഘടനയുടെ സുപ്രധാന ഏജന്റായിരുന്നുവെന്നാണ്. ഇരട്ട പൗരത്വമുണ്ടായിരുന്നഅക്ബാരി ഇറാന്റെ മിലിട്ടറി, സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തില്‍ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവര്‍ത്തിച്ചു.

Share this story