സ്‌പെല്ലിങ് ബീ ; ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ; 41.68 ലക്ഷം രൂപ സമ്മാനം

award
രാജ്യാന്തര ഇംഗ്ലീഷ് സ്‌പെല്ലിങ് പരിശോധന മത്സരമായ സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിങ്ബീയില്‍ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക്. ഫ്‌ളോറിഡയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബൃഹദ് സോമയാണ് (12) മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളര്‍ (41.68 ലക്ഷം രൂപ) സമ്മാനം ലഭിക്കും. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ നിന്നുള്ളവരാണ് ബൃഹദിന്റെ മാതാപിതാക്കള്‍.
ഫൈസാന്‍ സാക്കി എന്ന വിദ്യാര്‍ത്ഥിയുമായി ഇഞ്ചോടിഞ്ച് ബൃഹദ് പൊരുതി നിന്നതോടെ മത്സരം ട്രൈബ്രേക്കറിലേക്ക് കടന്നു. തുടര്‍ന്നുളള ലൈറ്റ്‌നിങ് റൗണ്ടില്‍ 90 സെക്കന്‍ഡില്‍ 29 വാക്കുകളുടെ സ്‌പെല്ലിങ് ബൃഹദ് പറഞ്ഞു. ഫൈസാന് 20 വാക്കുകള്‍ പറയാനേ കഴിഞ്ഞുള്ളൂ. ആകെ 30 വാക്കുകളാണ് ചോദിച്ചത്. ഇതോടെ 2022 ല്‍ ഹരിണി ലോഗന്‍ എന്ന ഇന്ത്യന്‍ വംശജ സ്ഥാപിച്ച റെക്കോര്‍ഡ് ബൃഹദ് മറികടന്നു. 26 വാക്കുകള്‍ ചോദിച്ചതില്‍ 22 വാക്കുകള്‍ പറഞ്ഞാണ് ഹരിണി അന്നു ചാമ്പ്യനായത്.
 

Tags