സമ്പൂർണ സൂര്യ​ഗ്രഹണം ഏപ്രിൽ 8ന്

sun

ലോകം കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ 8നാണ്. സൂര്യഗ്രഹണം അടുത്തുവരുന്ന സാഹചര്യത്തിൽ മാർച്ച് അവസാനത്തോടെ മുന്നറിയിപ്പുകൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

സമ്പൂർണ സൂര്യഗ്രഹണം വിമാന സർവീസുകളെ കാര്യമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിമാന സർവീസൂളിൽ മാറ്റമുണ്ടാകുമെന്ന് യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. ഷെഡ്യൂളുകളിൽ മാറ്റം വരുന്നതിനൊപ്പം വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനും വൈകുന്നതിനും സാധ്യതയുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ, വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകും. 2024 ഏപ്രിൽ 8ന് മെക്സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലൂടെ സമ്പൂർണ സൂര്യഗ്രഹണം വടക്കേ അമേരിക്കയിലേക്ക് എത്തും.

സമ്പൂർണ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ടെക്സാസിനും ന്യൂ ഇംഗ്ലണ്ടിനും ഇടയിലെ വ്യോമാതിർത്തി തിരക്കിലായിരിക്കുമെന്ന് മിഡ് – മിഷിഗൺ നൗ റിപ്പോർട്ട് ചെയ്തു. ജ്യോതിശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും താൽപ്പര്യം പ്രകടിപ്പിക്കുന്നവരും സമ്പൂർണ സൂര്യഗ്രഹണം കാണാൻ യാത്രകൾ നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഏപ്രിൽ 7ന് രാവിലെ മുതൽ ഏപ്രിൽ 10 അർധരാത്രിവരെയുള്ള വിമാനയാത്രകളെ സാഹചര്യം ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. വിമാന സർവീസുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വിമാനത്താവളങ്ങൾക്കും പൈലറ്റുമാർക്കും നിർദേശമുണ്ട്. വിമാനത്താവളങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും നിർദേശമുണ്ട്.

Tags