ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം ; ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു

brazil
brazil


ഗ്രാമാഡോ മേഖലയിലാണ് ചെറുവിമാനം തകര്‍ന്നുവീണത്.

ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ബ്രസീല്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചു.


ഗ്രാമാഡോ മേഖലയിലാണ് ചെറുവിമാനം തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലാണ് വിമാനം ആദ്യം ഇടിച്ചത്. പിന്നീട് മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം, നേരെ ഒരു മൊബൈല്‍ കടയിലേക്ക് ചെറുവിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനം തകര്‍ന്നുവീണ ശേഷം ഉണ്ടായ തീപിടിത്തത്തിലും മറ്റും പരിക്കേറ്റ നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ത്തന്നെ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൂയിസ് ക്ലാഡിയോ ഗല്ലെസി എന്ന ബിസിനസുകാരനാണ് വിമാനം ഓടിച്ചിരുന്നതെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ഇയാള്‍ സാവോ പ്ലോയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കനേല വിമാനത്താവളത്തില്‍ നിന്ന് ഇയാള്‍ ഓടിച്ച ചെറുവിമാനം പറന്നുയരുന്നത് എയര്‍പ്പോര്‍ട്ടിലെ ദൃശ്യങ്ങളിലുണ്ട്. ഗല്ലെസി മരണപ്പെട്ട കാര്യം അദ്ദേഹത്തിന്റെ കമ്പനിയും സ്ഥിരീകരിച്ചു.

Tags