സിറിയയില്‍ സൈന്യവും വിമതരും തമ്മിലെ കലാപം രൂക്ഷം ; 242 മരണം

siriya
siriya
ഡമസ്‌കസ് : സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന രക്തരൂക്ഷിതപോരാട്ടത്തില്‍ 242 പേര്‍ കൊല്ലപ്പെട്ടു. 
അതില്‍ 24 പേര്‍ സാധാരണക്കാരാണ്. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേയുള്ള സായുധകലാപം തുടരുന്നത്.
സിറിയന്‍ സൈന്യവും സായുധസംഘാംഗങ്ങളും തമ്മില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വടക്കു-പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്ലിബില്‍ ദിവസങ്ങളായി കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. 
വെള്ളിയാഴ്ചയോടെ ആയിരക്കണക്കിന് കലാപകാരികള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വടക്കുള്ള അലെപ്പോയിലെത്തി. 2016-ല്‍ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് എച്ച്ടിഎസിന്റെ നേതൃത്വത്തിലുള്ള വിമതര്‍ അലെപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്.

Tags