വ്യാളിവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

google news
Singapore Prime Minister's call to give birth to babies in the Year of the Dragon

സിങ്കപ്പുര്‍: കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെക്കൂടെ ചൈനീസ് പുതുവര്‍ഷത്തില്‍  ചേര്‍ക്കാന്‍ വിവാഹിതരായ യുവദമ്പതിമാരോട് അഭ്യര്‍ഥിച്ച് സിങ്കപ്പുര്‍ പ്രധാനമന്ത്രി ലീ സുന്‍ ലൂങ്ങ്.12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തില്‍ പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആഹ്വാനം. ഫെബ്രുവരി പത്തുമുതല്‍ അടുത്ത വര്‍ഷം ജനുവരി 28 വരെയാണ് ചൈനീസ് കലണ്ടര്‍ പ്രകാരം വ്യാളിവര്‍ഷം. പുതുവര്‍ഷ സന്ദേശത്തിലാണ് സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.

ശക്തിയുടേയും അധികാരത്തിന്റേയും ഭാഗ്യത്തിന്റേയും അടയാളമാണ് ഡ്രാഗണ്‍. കുടുംബത്തിലേക്ക് ഒരു 'കുഞ്ഞു ഡ്രാഗണി'നെ കൂടിചേര്‍ക്കാനുള്ള മികച്ച സമയമാണിതെന്നും 1952-ലെ വ്യാളിവര്‍ഷത്തില്‍ ജനിച്ച ലീ സുന്‍ ലൂങ്ങ് പറഞ്ഞു. വേതനത്തോടെയുള്ള പിതൃത്വ അവധി രണ്ടാഴ്ചയില്‍നിന്ന് നാലാഴ്ചയായി ഉയര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികള്‍ രക്ഷിതാക്കളുടെ മേലുള്ള ഭാരം കുറയ്ക്കും. എന്നാല്‍ അവ സാഹചര്യമൊരുക്കല്‍ മാത്രമാണ്. ദമ്പതിമാര്‍ തന്നെയാണ് കുട്ടികള്‍ വേണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

Tags