മൂന്ന് വയസുകാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് മാതാവിന് ദാരുണാന്ത്യം
gun shoot

വാഷിങ്ടന്‍: മൂന്ന് വയസുകാരന്റെ കൈവശമിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് മാതാവിന് ദാരുണാന്ത്യം.
സ്പാര്‍ടന്‍ബര്‍ഗില്‍ താമസിച്ചിരുന്ന 33 കാരിയായ കോറ ലിന്‍ ബുഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം യുവതി മരിച്ചു.

സൗത് കരോലിനയില്‍ ബുധനാഴ്ചയാണ്സംഭവമുണ്ടായത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ലെന്നും അബദ്ധത്തില്‍ വെടി വയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .

ഈ വര്‍ഷം മാത്രം യുഎസില്‍ 194 കുട്ടികള്‍ മനപൂര്‍വമല്ലാത്ത വെടിവയ്പ്പ് കേസുകളുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപോര്‍ട്. 82 പേര്‍ ഇത്തരത്തില്‍ മരണപ്പെടുകയും 120ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 

Share this story