വിദ്യാർഥി പ്രക്ഷോഭത്തിനിടെ, സ്വർണപ്പണിക്കാരൻ കൊല്ലപ്പെട്ട കേസ് : ശൈഖ് ഹസീന സർക്കാറിലെ മന്ത്രിയും സ്പീക്കറും അറസ്റ്റിൽ

bangladesh
bangladesh

ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിനിടെ, സ്വർണപ്പണിക്കാരൻ കൊല്ലപ്പെട്ട കേസിൽ ശൈഖ് ഹസീന സർക്കാറിലെ മന്ത്രിയും സ്പീക്കറും അറസ്റ്റിൽ. മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരിയും വാണിജ്യകാര്യ വകുപ്പ് മുൻ മന്ത്രി ടിപു മുൻഷിയുമാണ് അറസ്റ്റിലായത്. ഇവരുൾപ്പെടെ 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

38കാരനായ സ്വർണപ്പണിക്കാരൻ മുസ്‍ലിമുദ്ദിൻ മിലൻ ജൂലൈ 19ന് റംഗൂറിലാണ് വെടിയേറ്റുമരിച്ചത്. ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ, പാർലമെന്റംഗങ്ങളും മുൻ മന്ത്രിമാരും ഒളിവിൽ പോയിരുന്നു. മുൻഷിയും ഒളിവിലായിരുന്നു. ബംഗ്ലാദേശ് പാർലമെന്റിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു 46 കാരിയായ ചൗധരി.

Tags