സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

plane

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. പോളണ്ടിലെ വാഴ്‌സോ ചോപിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള FZ 1830 വിമാനമാണ് മുന്‍കരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ടതെന്ന് എയര്‍ലൈന്‍ അറിയിച്ചു.

പോളണ്ട് നഗരമായ ക്രാകോവിലെ വിമാനത്താവളത്തിലേക്കാണ് വിമാനം വഴിതിരിച്ചുവിട്ടത്. സുരക്ഷാഭീഷണിയുണ്ടെന്ന അറിയിപ്പ് ലഭിച്ചെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വഴിതിരിച്ച് വിട്ടതെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

Share this story