സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ

shark
shark

സ്രാവുകളിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ബ്രസീലിലിലെ സമുദ്രത്തിലുള്ള സ്രാവുകളിലാണ് വലിയ തോതില്‍ കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയത്.

ഇത് സ്രാവുകളുടെ സ്വഭാവത്തെ കാര്യമായി ബാധിച്ചിട്ടുള്ളതായും ഗവേഷകര്‍ പറയുന്നു. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ 13 ബ്രസീലിയൻ ഷാർപ്പ് സ്രാവുകളിലാണ് പഠനം നടത്തിയത്. പഠനത്തിൽ മറൈൻ ബയോളജിസ്റ്റുകൾ സ്രാവുകളുടെ പേശികളിലും കരളിലും ഉയർന്ന അളവിൽ കൊക്കെയ്ൻ അടിഞ്ഞുകൂടിയിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു.

കൊക്കെയ്ന്‍ ഇത്രയും കൂടിയ അളവില്‍ എങ്ങനെയാണ് സ്രാവുകളുടെ ശരീരത്തിൽ എത്തിയത് എന്ന് വ്യക്തമല്ലെങ്കിലും മയക്കുമരുന്ന്
രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച് മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം എന്നും, ലഹരിമരുന്ന് ഉപയോഗിക്കുന്ന മനുഷ്യന്റെ വിസര്‍ജ്യം അഴുക്കുചാലുകളിലൂടെ കടലിലേക്ക് എത്തിയതാകാം എന്നും ​ഗവേഷകർ സംശയിക്കുന്നു. അനധികൃത ലഹരിമരുന്ന് കടത്തുകാര്‍ കടലില്‍ ഉപേക്ഷിക്കുന്ന പാക്കേജുകളിലൂടെയാവാം സ്രാവുകളില്‍ ഇത്രയും കൂടിയ അളവില്‍ കൊക്കെയ്ന്‍ എത്തിയത് എന്നും അനുമാനിക്കുന്നു.

വിശദമായ പരിശോധനയില്‍ നിന്നും സ്രാവിന്റെ എല്ലാ ഭാഗങ്ങളിലും കൊക്കെയ്ന്‍ അംശം പോസിറ്റീവ് ആയിരുന്നതായാണ് കണ്ടത്. 92 ശതമാനം മസില്‍ സാംപിളുകളിലും 23 ശതമാനം കരള്‍ സാംപിളുകളിലും കൊക്കെയ്‌ന്റെ പ്രധാന മെറ്റാബൊലൈറ്റായ ബെന്‍സോയ്‌ലെക്‌ഗോനൈന്‍ കണ്ടെത്തിയിട്ടുണ്ട്. സ്വതന്ത്രമായി കടലില്‍ വിഹരിക്കുന്ന സ്രാവുകളില്‍ ആദ്യമായാണ് കൊക്കെയ്ന്‍ അംശം കണ്ടെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Tags