യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലങ്ങള്‍ തൊട്ടടുത്ത രാജ്യങ്ങളും അനുഭവിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ
russiawar

മോസ്‌കോ : യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലങ്ങള്‍ തൊട്ടടുത്ത രാജ്യങ്ങളും അനുഭവിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ.ഫിന്‍ലാന്റ് നാറ്റോ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതാണ് റഷ്യയെ ചൊടിപ്പിച്ചത്. സ്വീഡനും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.നാറ്റോയില്‍ ഒപ്പുവെച്ചാല്‍ വൈദ്യുതിയും ഇന്ധനവും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കിയത്. ഇന്നാണ് റഷ്യ മുന്നോട്ടുവച്ചിരിക്കുന്ന അവസാന തീയതി. റഷ്യയുമായി 1300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്റ്.

ഫിന്‍ലാന്റ് നാറ്റോയുടെ ഭാഗമാകുന്നതോടെ സൈനികപരമായ സഖ്യവും സ്വാഭാവികമായി സംഭവിക്കും. തങ്ങള്‍ക്കെതിരെ നാറ്റോ രാജ്യങ്ങള്‍ നിഴല്‍ യുദ്ധം നടത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ ഫിന്‍ലാന്റ് സഖ്യം ചേര്‍ന്നാല്‍ അത് പരോക്ഷമായി റഷ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് സമാനമാണെന്ന് മോസ്‌കോ വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ ഫിന്‍ലാന്റിനുള്ള വൈദ്യുതി ആവശ്യത്തിന്റെ 10 ശതമാനം മാത്രമേ റഷ്യയില്‍ നിന്നും വാങ്ങുന്നുള്ളുവെന്നാണ് നാറ്റോ സഖ്യം കണ്ടെത്തിയിട്ടുള്ളത്. ഫിന്‍ലാന്റ് സ്വയം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണെന്നും പുതിയ പദ്ധതികള്‍ 2023ല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ സ്വയംപര്യാപ്തതയിലെത്തുമെന്നുമെന്നതാണ് ഫിന്‍ലാന്റ് ഭരണകൂട ത്തിന്റെ ആത്മവിശ്വാസം.

Share this story