രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിലെ പുതുക്കിയ മാനദണ്ഡം മേയ് 15 മുതല്‍ നടപ്പാക്കും

google news
canada

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍. ഈ മാനദണ്ഡങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതിക്കു മുമ്പ് തന്നെ നടപ്പാക്കുകയാണ്. വീടു ക്ഷാമം രൂക്ഷമാകവേയാണ് പുതിയ തീരുമാനം.
സെപ്തംബര്‍ 1ന് അല്ല മെയ് 15 മുതലേ നടപ്പിലാക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനം. കോളേജ് പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദ ധാരികള്‍ പുതുക്കിയ നിയമങ്ങള്‍ പ്രകാരം വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത നേടില്ല. അതായത് മേയ് 15 ന്‌ശേഷം പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാകുമ്പോള്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടാകില്ല. 
തൊഴിലുടമയുടെ അംഗീകൃത ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റിന്റെ പിന്തുണയുള്ള വര്‍ക്ക് പെര്‍മിറ്റിന് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും അപേക്ഷിക്കാം. കാനഡയില്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന തൊഴിലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാന്‍ അവസരമുണ്ട്.
 

Tags