മാസവാടക മൂന്നുലക്ഷം ;ഏലി ശല്യത്താൽ പൊറുതിമുട്ടി താമസക്കാർ
പ്രതിമാസം 4000 ഡോളർ (മൂന്നുലക്ഷം രൂപ) വാടക നൽകുന്ന അപാർട്മെന്റ്,നിറയെ എലികളെക്കൊണ്ട് ജീവിക്കാനാവുന്നില്ല.അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിരിക്കയാണ് ന്യൂയോർക്ക് സിറ്റിയിലെ ഈ അപാർട്മെന്റിലെ താമസക്കാർക്ക്.
അവസാനം കെട്ടിടത്തിന്റെ ഉടമയോട് സംഘടിതമായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണത്രെ ഇവിടുത്തെ വാടകക്കാർ. സ്റ്റാർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബുഷ്വിക്ക് സൈറ്റിലെ അപാർട്മെന്റിലെ താമസക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. വാടകക്കാരിൽ ഒരാളായ ഹണ്ടർ ബൂൺ മാധ്യമങ്ങളോട് പറഞ്ഞത്, കെട്ടിടത്തിലെ ഈ വൃത്തിഹീനമായ താമസം കാരണം തനിക്കും തൻ്റെ നായയ്ക്കും രോഗങ്ങൾ പിടിപെട്ടു എന്നാണ്. എലിവിസർജ്ജനങ്ങളാൽ നിറഞ്ഞിരിക്കയാണ് അപാർട്മെന്റ്, അത് കാരണം രോഗങ്ങൾ ഒഴിയുന്നില്ല എന്നാണ് വാടകക്കാരുടെ പരാതി.
വീടുകളിൽ നിറയെ പൂപ്പലാണ്. എലികൾ കാരണം പൈപ്പുകളടക്കം പൊട്ടി. ഇവയെല്ലാം നന്നാക്കുന്നതിന് വേണ്ടി തന്റെ കുടുംബം ആറ് ദിവസം ഇവിടെ നിന്നും മാറിത്താമസിക്കുന്ന അവസ്ഥ വരെയുണ്ടായി എന്നാണത്രെ ഒരു വാടകക്കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബത്ത്റൂമിന്റെ നിലത്ത് മുഴുവനും ദ്വാരം വീണിരിക്കുകയാണ്. മനുഷ്യന് താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ എന്നാണ് വാടക്കാരുടെ പരാതി.