തന്റെ വിവാഹ വസ്ത്രം ആവശ്യക്കാര്‍ക്ക് നല്‍കാന്‍ തയ്യാറായി ഈ യുവതി
wedding dress
വിവാഹദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ ഡ്രൈക്ലീൻ ചെയ്ത് മൂന്നുമാസത്തിനകം മറ്റ് ആവശ്യക്കാര്‍ക്കു നൽകാമെന്നും യുവതി പറഞ്ഞിരുന്നു.

തന്റെ വിവാഹം വ്യത്യസ്തമാക്കാൻ വ്യത്യസ്തമായ തീരുമാനം എടുത്തിരിക്കുകയാണ് ഒരു യുവതി. തന്റെ വിവാഹ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാണ് തീരുമാനം.യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. ഗ്വെൻഡോളിൻ സ്റ്റൾജിസ് എന്ന സ്ത്രീയാണ് തന്റെ വിവാഹ വസ്ത്രം ആവശ്യക്കാർക്കു നൽകാം എന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മെയ് 20 നാണ് പോസ്റ്റിട്ടിരിക്കുന്നത്. 3000 ഡോളർ വില വരുന്ന വിവാഹ വസ്ത്രമാണ് ഇതെന്നും ഇത് ആവശ്യക്കാർക്ക് നൽകാൻ തയ്യാറാണെന്നും യുവതി ഫേസ്‌ബുക്കിൽ കുറിച്ചു.

വിവാഹദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ ഡ്രൈക്ലീൻ ചെയ്ത് മൂന്നുമാസത്തിനകം മറ്റ് ആവശ്യക്കാര്‍ക്കു നൽകാമെന്നും യുവതി പറഞ്ഞിരുന്നു. അത്തരത്തിൽ വസ്ത്രം കൈമാറി ഉപയോഗിക്കാമെന്നും ഇത് വിവാഹ ചിലവ് കുറയ്ക്കാനും അത്യാവശ്യക്കാർക്ക് സഹായകമാകുമെന്നും യുവതി കുറിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് യുവതിയുടെ ഈ പ്രവൃത്തി.

നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മനോഹരമായ പ്രവൃത്തിയെന്നും ആളുകൾക്ക് ഇത് മാതൃകയാണെന്നും ആളുകൾ കുറിച്ചു. യുവതിയുടെ ഈ പ്രവൃത്തിയിൽ പ്രചോദനം കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഡ്രീം ഡ്രസസ് എന്ന പേരിൽ ഫേസ് ബുക്കിൽ ഒഫീഷ്യൽ പേജ് തുടങ്ങി ഇതുവഴി മറ്റുപലരും തങ്ങളുടെ വിവാഹവസ്ത്രം ആവശ്യക്കാർക്കു നൽകാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. ഉപയോഗ ശേഷം വസ്ത്രം തിരിച്ച് ഉടമസ്ഥന് തന്നെ നൽകണം. വീണ്ടും ഇത് ആവശ്യക്കാരിലേക്ക് എത്തിക്കാം.

Share this story