ലൈംഗിക പീഡന പരാതികൾ 'ആപ്പിൾ' തെറ്റായി കൈകാര്യം ചെയ്തതായി റിപ്പോർട്ട്
apple first

സാൻഫ്രാൻസിസ്കോ: ഐഫോൺ നിർമ്മാണ കമ്പനിയായ 'ആപ്പിൾ' കമ്പനിക്കുവേണ്ടി ജോലി നോക്കവെ തങ്ങളുടെ ലൈംഗിക പീഡന പരാതികൾ കമ്പനി അവഗണിച്ചതായി ഒരു ഡസനിലേറെ വനിത ജീവനക്കാർ വെളിപ്പെടുത്തിയതായി ഫിനാൻഷ്യൽ ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ലൈംഗിക ദുരുപയോഗ പരാതികൾ കമ്പനി തെറ്റായി കൈകാര്യം ചെയ്തതായി മുൻ ജീവനക്കാർ കൂടിയായ സ്ത്രീകൾ ആരോപിച്ചു. പരാതി ഉന്നയിച്ചതിനെ തുടർന്ന് സ്ഥാപനത്തിൽ തങ്ങൾ പ്രതികാര നടപടികൾക്ക് വിധേയരാകുകയും കമ്പനിയിൽ നിന്ന് നിരാശാജനകമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചതായും അവർ വെളിപ്പെടുത്തി.

സ്ത്രീകളു​ടെ വെളിപ്പെടുത്തലിനോട് ആപ്പിൾ ഉടൻ മറുപടി നൽകിയി​ല്ലെന്നും എന്നാൽ മോശം പെരുമാറ്റ പരാതികൾ അന്വേഷിക്കാൻ തങ്ങൾ കഠിനമായി പരിശ്രമിക്കുന്നുവെന്നും പരിശീലന പ്രക്രിയകളിൽ മാറ്റങ്ങൾ വരുത്തുമെന്നും പ്രതികരിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. 

Share this story