ശ്രീ​ല​ങ്ക​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റായി വീണ്ടും ര​ഞ്ജി​ത് സിലംപാലപിത്യ
ranjithsimlapalapithya

കൊ​ളം​ബോ : ശ്രീ​ല​ങ്ക​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​ച്ച സ്ഥാ​നാ​ര്‍​ഥി​ക്ക് ജ​യം.ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് പാ​ര്‍​ല​മെ​ന്റി​ല്‍ ര​ഹ​സ്യ​വോ​ട്ടെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. എം.​പി​യാ​യ ര​ഞ്ജി​ത് സിലംപാലപിത്യ ആ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

രാ​ജി​ഭീ​ഷ​ണി നേ​രി​ടു​ന്ന രാ​ജ​പ​ക്സ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ഇ​ത് വ​ലി​യ തു​റു​പ്പു​ശീ​ട്ടാ​യി. ശ്രീ​ല​ങ്ക ഫ്രീ​ഡം പാ​ര്‍​ട്ടി​യി​ലെ നി​മ​ല്‍ സി​രി​പാ​ല​യാ​ണ് ര​ഞ്ജി​ത്തി​ന്റെ പേ​ര് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേ​ശി​ച്ച​ത്.65നെ​തി​രെ 148 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ഗി ജ​ന ബാ​ല​വേ​ഗാ​യ എം.​പി​യാ​യ ഇം​തി​യാ​സ് ബ​കീ​ര്‍ മ​ര്‍​കാ​റി​നെ​യും സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ര്‍​ദേ​ശി​ച്ചു.

Share this story