റഷ്യയിൽ ഖുർആൻ കത്തിച്ച യുവാവിന് 14 വര്‍ഷം തടവ്
Nov 26, 2024, 20:25 IST
ഖുർആൻ കത്തിച്ചതിന് പിടിയിലായ യുക്രെയിന്‍ അനുകൂലിയായ നികിത ഷുറവേലിനെ വോള്‍ഗോഗ്രാഡ് റീജിയണല്‍ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി 14 വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രാദേശിക കോടതികളുടെ സംയുക്ത വാര്‍ത്താകുറിപ്പ് ഉദ്ധരിച്ച് റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2023 മെയ് 4ന് തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡ് നഗരത്തിലെ ഒരു പള്ളിക്ക് മുന്നില്‍ വെച്ച് ഈ 20-കാരന്‍ മുസ്ലീം വിശുദ്ധ ഗ്രന്ഥം പരസ്യമായി കത്തിക്കുകയും പിന്നീട് ഈ പ്രവൃത്തിയുടെ വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.
ഉടന്‍ തന്നെ റഷ്യന്‍ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുക്രെയിന്‍ സ്‌പെഷ്യല്‍ സര്‍വീസുകളുടെ നിര്‍ദ്ദേശപ്രകാരം പണത്തിനായാണ് ഇങ്ങനെ ചെയ്തതെന്നാണ് നികിത ഷുറവേല്‍ സമ്മതിച്ചിരുന്നത്.