ജില്‍ ബൈഡന് മോദി നല്‍കിയ സമ്മാനം വജ്രം, വില 17.15 ലക്ഷം
2023ല്‍ ലഭിച്ച സമ്മാനങ്ങളില്‍ ഏറ്റവും മൂല്യമേറിയത്
2023ല്‍ അമേരിക്കന്‍ പ്രസിഡന്റിനും പ്രഥമ വനിതക്കും ലഭിച്ച സമ്മാനങ്ങളില്‍ ഏറ്റവും വില കൂടിയത് നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. പ്രഥമ വനിച ജില്‍ ബൈഡന് 7.5 കാരറ്റ് മോദി സമ്മാനിച്ചത്. ലാബ് മെയ്ഡ് വജ്രത്തിന്റെ വില 20,000 ഡോളറാണ് (ഏകദേശം 17.15 ലക്ഷം രൂപ) വരും. വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗില്‍ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം.
യു.എസിലെ യുക്രൈന്‍ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമതും. വസ്ത്രത്തില്‍ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് യുക്രൈന്‍ അംബാസഡര്‍ നല്‍കിയത്. 14,063 ഡോളര്‍ വില വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈജിപ്ത് പ്രസിഡന്റ് നല്‍കിയ 4,510 ഡോളര്‍ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആല്‍ബം എന്നിവയുള്‍പ്പെടെയുളള ഇനങ്ങളുടെ ശേഖരം തുടങ്ങിയവയാണ് ജില്‍ ബൈഡന് ലഭിച്ച മറ്റ് പ്രധാനപ്പെട്ട സമ്മാനങ്ങള്‍.
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സുക് യോള്‍ യൂണിന്റെ 7,100 ഡോളര്‍ വില വരുന്ന ഫോട്ടോ ആല്‍ബം, മംഗോളിയന്‍ പ്രധാനമന്ത്രിയുടെ 3,495 ഡോളര്‍ വിലയുള്ള പ്രതിമ, ബ്രൂണൈ സുല്‍ത്താന്റെ 3,300 ഡോളര്‍ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവയും പ്രസിഡന്റിന് ലഭിച്ച സമ്മാനങ്ങളാണ്.