നേപ്പാളിൽ ടേക്ക്ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടം ; 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു, രക്ഷപെട്ടത് പൈലറ്റ് മാത്രം

nepal
nepal

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേര്‍ യാത്ര ചെയ്ത വിമാനത്തില്‍ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ സൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സൗര്യ എയർ ലൈൻസ് ജീവനക്കാർ. സംഭവത്തോടെ സൗര്യ വിമാനത്താവളം അടച്ചു. അപകട കാരണം ഇനിയും വ്യക്തമല്ല.

Tags